തിരുവനന്തപുരം: മന്ത്രിയുടെ പി എ ഉള്‍പ്പെടെ തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പരീക്ഷാ ഭവനില്‍ നേരിട്ടെത്തി മിന്നല്‍ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും പരീക്ഷാ ഭവനില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നേരിട്ടെത്തിയത്. ഇത് തുടരാന്‍ പറ്റില്ലെന്നും കൃത്യമായി കോളുകള്‍ എടുത്ത് മറുപടി നല്‍കണമെന്നും ഓഫീസ് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലും മിന്നല്‍ പരിശോധന നടത്തിയിരുന്നു.