ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം മിറാഷ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. അപർണ ബലമുരളിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമയുടെ അവസാന മിനിറ്റുകൾ നിറയെ ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച് അവശനായി എന്നുമാണ് പലരും എക്സിൽ കുറിക്കുന്നത്. അമിതമായ സിനിമയിലെ ട്വിസ്റ്റുകൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്. ട്വിസ്റ്റുകൾ നല്ലതാണെങ്കിലും ഒരു തരത്തിലുമുള്ള ഇമ്പാക്ട് അവയ്ക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മേക്കിങ്ങിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ജീത്തു ജോസഫിന്റെ ഏറ്റവും മോശം മേക്കിങ് ആണ് മിറാഷിന്റേതെന്നും ചിത്രത്തിന്റെ വിഷ്വലുകളും എഡിറ്റിംഗുമെല്ലാം പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ലെന്നും എക്സിൽ പലരും കുറിക്കുന്നുണ്ട്. സോണി ലൈവിലൂടെ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


