ഡൽഹി : ലോകസുന്ദരിപ്പട്ടത്തിനായുള്ള ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 27 വർഷത്തിനുശേഷമാണ് മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ വേദിയാകുന്നത്. നവംബറിലോ ഡിസംബറിലോ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തിൽ 130 രാജ്യങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികളെത്തുമെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ സിഇഒ ജൂലിയ മോർളി പറഞ്ഞു.
130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഒരു മാസം നീളുന്ന ഗ്രാൻഡ് ഫിനാലെയ്ക്കായി ഇന്ത്യയിലെത്തും. മത്സരാത്ഥികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ട് നിലവിലെ ലോക ജേതാവ് പോളണ്ട് സ്വദേശി കാരലീന ബെയലാവ്സ്കയും എത്തി. ഇന്ത്യ വേൾഡ് 2022 സിനി ഷെട്ടി, മിസ് വേൾഡ് മത്സരത്തിന്റെ ആതിഥേയ പ്രതിനിധിയായി പ്രവർത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയിക്ക് 10 കോടിയോളം രൂപ സമ്മാനമായി ലഭിക്കും. 1996 ൽ ബംഗളൂരുവിലാണ് ഇതിനു മുമ്പ് ഇന്ത്യ ആതിഥേയത്വം വഹിച്ച 46-ാം മത് പതിപ്പ് മിസ് വേൾഡ് മത്സരം സംഘടിപ്പിച്ചത്.
അന്ന് അമിതാഭ് ബച്ചന്റെ പ്രൊഡക്ഷൻ ഹൗസായ എബിസിഎൽ ആയിരുന്നു സംഘടകർ. ഗ്രീക്ക് സുന്ദരി ഐറീന സ്ലീവ മിസ് വേൾഡ് പട്ടവും ചൂടി.