ഇടുക്കി : ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന അക്രമകാരിയായ അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍ സെക്കന്‍ഡറി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം.
ദൗത്യസംഘത്തിലെ രണ്ടാമത്തെ കുങ്കിയാന, സൂര്യന്‍ ചിന്നക്കനാലില്‍ എത്തി. ജനങ്ങള്‍ക്ക് ബോധവത്കണം നല്‍കുന്നതിന്റെ ഭാഗമായി ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ സംയുക്ത യോഗം ചേര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ പുലര്‍ച്ചെയാണ് സൂര്യനെന്ന കുങ്കിയാനയെ വയനാട്ടിൽ നിന്നും ചിന്നക്കനാലില്‍ എത്തിച്ചത്. രണ്ടുദിവസം മുന്നേ പുറപ്പെട്ട വിക്രത്തിനൊപ്പമാണ് സൂര്യനെയും തളച്ചിരിക്കുന്നത്.
ഇനിയെത്താനുള്ളത് ദൗത്യസംഘത്തിലെ ശക്തന്മാരായ കുഞ്ചുവും, കോന്നി സുരേന്ദ്രനും. പ്രത്യേകം പരിശീലനം ലഭിച്ച കുങ്കിയാനകളാണ് നാലും.
അരിക്കൊമ്പനെ പൂട്ടാന്‍ എല്ലാ ഒരുക്കങ്ങളും സജ്ജമായതായി വനംവകുപ്പ് അറിയിച്ചു.
ആദ്യ ദൗത്യത്തിൽ തന്നെ കൊമ്പനെ കൂട്ടിലാക്കാനാകുമെന്ന പ്രതീക്ഷയാണ് വനംവകുപ്പിനുള്ളത്.
25ന് ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 71 അംഗ ദൗത്യസംഘത്തെ 11 ടീമുകളാകും. അന്ന് തന്നെ കുങ്കി ആനകളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടക്കും. 26ന് പുലര്‍ച്ചെ നാലുമണിക്ക് അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം തുടങ്ങും.
നിലവില്‍ പെരിയകനാല്‍ ഭാഗത്തുള്ള അരിക്കൊമ്പനെ സിമന്റ് പാലം, 301 കോളനി എന്നീ ഭാഗത്തേക്ക് എത്തിച്ച് മയക്ക് വെടിവയ്ക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍.