മെഡിക്കൽ കോളജ്
ആശുപത്രിയിൽ നിന്നും
ജാഗ്രതാ ലൈവ് ലേഖകൻ
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവർ ചാടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാരിൽ ചിലരുടെ ബാഗും തീ പിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് രണ്ട് യുണിറ്റ് അഗ്നി രക്ഷാ സേനാ ടീം സംഭവ സ്ഥലത്തേയ്ക്ക് എത്തി. അപകട സാധ്യതയില്ലെന്ന് സംഭവ സ്ഥലത്തുള്ള ജീവനക്കാർ ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ അറിയിച്ചു.