കോട്ടയം മണർകാട് പഞ്ചായത്ത് പത്താം വാർഡ് സമ്പൂർണ ഊർജ്ജസംരക്ഷിത ഗ്രാമം : പദ്ധതി ഉദ്ഘാടനം ചെയ്തു                                          

മണർകാട് :-സംസ്ഥാന എനർജി ആൻഡ് എൻവിയോർമെന്റൽ കൺസെർവേഷൻ സൊസൈറ്റി, ഊർജമിത്ര പുതുപ്പള്ളി എന്നിവയുടെ സഹകരണത്തോടെ മണർകാട് സെന്റ് മേരിസ് ഐ ടി ഐ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ, മണർകാട് ഗ്രാമപഞ്ചായത്ത്‌ പത്താം വാർഡിനെ സമ്പൂർണ ഊർജസംരക്ഷിതഗ്രാമം ആക്കുന്നു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണർകാട് കത്തിഡ്രൽ ട്രസ്റ്റി  ദീപു തോമസ് ജേക്കബ് പൈലിത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. 

Advertisements

സമ്മേളനത്തിൽ വച്ച് ഐ ടി ഐ മാനേജർ വെരി. റവ. ആൻഡ്രൂസ് ചിരവത്തറ കോർഎപ്പീസ്കോപ്പ നിർവഹിച്ചു. ആശംസകൾ അർപ്പിച്ച് സെക്രട്ടറി  ബെന്നി ടി ചെറിയാൻ താഴത്തേടത്തു,പ്രിൻസിപ്പൽ  പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ,  കെ. കെ. ചാക്കോ കിഴക്കേടത്തു എന്നിവർ  സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെമിനാറിൽ എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ്‌ ജേക്കബ് ജോസഫ്, സെക്രട്ടറി  ടി. ആർ. രാജൻ, കെ എസ്. ഈ. ബി. റിട്ട.അസിസ്റ്റന്റ് എഞ്ചിനീയർ ശശി. ബി. മറ്റം,ഈ. എം. സി. റിസോർസ് പേഴ്സൺ ശ്രീമതി. ജയമോൾ ജേക്കബ് എന്നിവർ ക്ലാസുകൾ എടുത്തു. വി ഗാർഡ് ഗൃഹോപകാരണങ്ങളുടെ പ്രദർശനവും നടന്നു. പൊതു ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനം ആയിരുന്നു ഈ ഊർജസംരക്ഷണ സെമിനാർ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.