പൊള്ളാച്ചി : സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി.അന്വേഷണത്തിനൊടുവില്‍ പിടിയിലായത് യുവ ട്രെയിനി ഡോക്ടര്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്.ആശുപത്രിയില്‍ ഒട്ടേറെ വനിതാ ഡോക്ടര്‍മാരും നഴ്സുമാരും ട്രെയ്‌നി ഡോക്ടര്‍മാരും ഉണ്ട്. രണ്ടുദിവസം മുന്‍പു ശുചിമുറിയില്‍ പോയ നഴ്‌സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താന്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണു സംഭവത്തിനു പിന്നില്‍ ഡോക്ടറാണെന്നു വ്യക്തമായത്. തുടര്‍ന്ന് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയ്‌നി ഡോക്ടറുമാണ് ഇയാള്‍.