ദില്ലി: തമിഴ്നാട് മന്ത്രി സനാതന ധർമ്മ പരാമർത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മം എക്കാലവും നിലനിൽക്കും. ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് മോദി പറഞ്ഞു. സനാതന ധർമ്മം പിന്തുടരുന്നവർ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേർത്തു.
സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കമെന്ന് മോദി പറഞ്ഞു. ഹിന്ദു വിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ. ആയിരത്തലേറെ വർഷങ്ങളായി ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്ന സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഈ സഖ്യത്തിനെതിരെ ഭാരതീയർ ജാഗ്രത പാലിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സനാതന ധർമം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ വിവാദങ്ങൾക്കിടെ വീണ്ടും കൊതുകുതിരി ചിത്രം പോസ്റ്റ് ചെയ്തത് നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനയെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.