“മണിപ്പൂരിലേത് പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയേണ്ട വിഷയമല്ല” : വി. മുരളീധരൻ

തിരുവനന്തപുരം: മണിപ്പൂരിലേത് പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയേണ്ട വിഷയമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ . ക്രമസമാധാന പ്രശ്നത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രി അമിത് ഷായാണ് . പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ അദ്ദേഹം മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു.

Advertisements

മണിപ്പൂർ വിഷയത്തിൽ ചർച്ച നടക്കാതിരിക്കാനായിരുന്നു പ്രതിപക്ഷം ഉപാധി വച്ചത്. തെറ്റിദ്ധാരണജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോവുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണിപ്പൂരിൽ നിന്ന് കൂട്ട ബലാത്സംഗത്തിന്റെയും കൊലപതകത്തിന്റെയും വാർത്തകൾ ആണ് കുറച്ചു ദിവസമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കലാപം ആരംഭിച്ചതിന് പിന്നാലെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് വീ‍ഡിയോ പുറത്തുവന്നത്. ഇതോടെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

ഇതിനിടെ ഇതേ ദിവസം രണ്ട് കുക്കി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത് കൊന്ന സംഭവവും പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ 45 കാരിയെ ന​ഗ്നയാക്കി തീയിട്ടുകൊന്ന എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.