മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ബുദ്ധിമാൻ ആണെന്നും, മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് പുടിൻ വ്യക്തമാക്കി. റഷ്യന്‍ മാധ്യമമായ ആർടിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആർടി പങ്കുവെച്ച വീഡിയോയില്‍ പുടിന് പറയുന്നതിങ്ങനെ- “ഞങ്ങൾ പ്രധാനമന്ത്രി മോദിയുമായി നല്ല രാഷ്ട്രീയ ബന്ധം പുലര്‍ത്തുന്നു. അദ്ദേഹം ബുദ്ധിമാനാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു.” ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിക്ക് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രെയ്ന് – റഷ്യ സംഘര്‍ഷം സംബന്ധിച്ച് ദില്ലി സമ്മേളനത്തില്‍ സംയുക്ത പ്രസ്താവനയില്‍ സമവായത്തില്‍ എത്തിയിരുന്നു. പല ഘട്ടങ്ങളായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമാണ് സമവായത്തില്‍ എത്തിയത്. യുക്രെയിനില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന, എന്നാല്‍ റഷ്യയെ കുറ്റപ്പെടുത്താതെയുള്ള സംയുക്ത പ്രസതാവനയായിരുന്നു അത്.