കൊച്ചി : മോഫിയക്ക് പൂർണ്ണമായി നീതി ലഭിക്കുന്നത് വരെ കുടുബത്തോടൊപ്പം ഉണ്ടാകുമെന്ന് എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് അറിയിച്ചു.
എൻസിപി നേതാക്കൊളോടൊപ്പം മോഫിയയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയിരുന്നു അവർ. എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ് എൻവൈസി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എൻസിപി സംസ്ഥാന സമിതി അംഗം മുരളി പുത്തൻവേലി, ജില്ലാ സെക്രട്ടറിയമാരായ അബ്ദുൾ ഖാദർ, ശിവരാജ് കൊമ്പാറ, ബ്ലോക്ക് പ്രസിഡന്റ് കെ എച്ച് ശംസുദ്ധീൻ, കുര്യൻ എബ്രഹാം, ഹുസൈൻ കുന്നുകര, എൻഎംസി ജില്ലാ പ്രസിഡന്റ് ജോളി ആന്റണി, അഞ്ചു രാജേഷ്, അഡ്വ ലേഖ ഗണേഷ്, അഡ്വ രാജി വിൻസെന്റ്,
അസീസ് എടയപ്പുറം, സുലൈമാൻ, അജ്ഫർ ഒയെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.