മലയാളികളുടെ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി താരങ്ങൾ കൊളംബോയിലേക്ക് പറന്നു

മലയാളികളുടെ അഭിമായ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നിലവിൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയിലേക്ക് മോഹൻലാലും മമ്മൂട്ടിയും തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോവളത്ത് ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും.

Advertisements

മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഫ്രൈഡേ മാറ്റ്‍നിയുടെ റിപ്പോര്‍ട്ട്. ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച്‌ സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

Hot Topics

Related Articles