മലയാള സിനിമയോട് മോഹൻലാല്‍ ചെയ്യുന്നത് വലിയ ദുരന്തം : സിനിമയെ വെറും ബിസിനസ് മാത്രമായി കാണുന്നു : മോഹൻലാലിനെതിരെ കടുത്ത വിമർശനവുമായി ആറാട്ട് അണ്ണൻ 

കൊച്ചി :  മോഹൻലാല്‍ ഫാൻ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞു ആറാട്ട് അണ്ണൻ എന്ന ഇരട്ടപ്പേര് സ്വന്തമാക്കിയ സന്തോഷ് വര്‍ക്കി മോഹൻലാലിന്റെ കടുത്ത ആരാധകനാണ് അതുപോലെതന്നെ മോഹൻലാലിനെ കുറിച്ച്‌ പുസ്തകവും എഴുതിയ ആളാണ്.  നിരന്തരമായ സിനിമ റിവ്യൂകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനായ സന്തോഷ് വര്‍ക്കി മോഹൻലാലിനെതിരെ വിമര്‍ശനവുമായി രംഗത്ത്.

മലയാള സിനിമയോട് മോഹൻലാല്‍ ചെയ്യുന്നത് വലിയ ദുരന്തമാണ് എന്ന് സന്തോഷ് വര്‍ക്കി. സിനിമയെ വെറും ബിസിനസ് മാത്രമായി കാണുന്ന മോഹൻലാല്‍ സാമ്ബത്തികം ഉണ്ടാക്കുന്നതിനായി എന്തും ചെയ്യുവാൻ തയ്യാറാവുന്നുവെന്നും ഫാൻസുകാരുടെ ശാപം മൂലമാണ് മോഹൻലാലിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് എന്നും സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയില്‍ ആരോപിച്ചു. സന്തോഷ് വര്‍ക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്തോഷ് വര്‍ക്കിയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ലോകത്ത് ഉള്ള പെണ്ണുങ്ങളെ എല്ലാം കല്യാണം കഴിക്കണം എന്നും പറഞ്ഞു അവരെ toxic provoke ചെയ്ത് നടക്കുന്ന വ്യക്തിയാണെന്നും മാനസികമായ പ്രശ്നമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമുള്ള വിമര്‍ശനം ശക്തം.

Hot Topics

Related Articles