ഒരു കയ്യില്‍ മെഷീൻ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി റമ്പാൻ ; മോഹൻലാൽ ജോഷി കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി

ന്യൂസ് ഡെസ്ക് : നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു. റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി.നടൻ ചെമ്പൻ വിനോദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

ഒരു കയ്യില്‍ മെഷീൻ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് പൂജാ ചടങ്ങില്‍ ചെമ്പൻ വിനോദ് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹൻലാല്‍ അവതരിപ്പിക്കുന്ന റമ്പാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരാണ്.

സമീര്‍ താഹിറാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനവും വിവേക് ഹര്‍ഷൻ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മസ്ഹര്‍ ഹംസയാണ് പ്രൊഡക്ഷൻ ഡിസൈൻ. റോണക്സ് സേവ്യറാണ് മേക്കപ്പ്. ചെമ്പൻ വിനോദ്, ഐൻസ്റ്റീൻ സാക് പോള്‍, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

2025 വിഷു-ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Hot Topics

Related Articles