എടാ മോനേ.. മോഹൻലാലും ജിത്തു മാധവനും ഒന്നിക്കുന്നു? ആവേശം സംവിധായകന്‍റെ ചിത്രത്തില്‍ നായകനായി ലാലേട്ടൻ എന്ന് റിപ്പോര്‍ട്ട്

കൊച്ചി : ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. രംഗണ്ണനായി ഫഹദ് തകര്‍ത്ത അഭിനയിച്ച സിനിമ സംവിധാനം ചെയ്ത ജിത്തു മാധവ് മോഹന്‍ലാലുമായി ചേര്‍ന്ന് ചിത്രം ചെയ്യുന്നു എന്നതാണ് പുതുതായി വരുന്ന റിപ്പോര്‍ട്ട്. ചിത്രം ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കും എന്നും വിവരമുണ്ട്. പ്രമുഖ ട്രാക്കര്‍മാരാണ് ഇത്തരം ഒരു ചര്‍ച്ച പുരോഗമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ച മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭം ‘ബറോസിന്‍റെ’ റിലീസിന് ശേഷം ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisements

അടുത്തതായി മോഹന്‍ലാല്‍ ചെയ്യുന്നത് സത്യന്‍ അന്തിക്കാട് ചിത്രമാണ് എന്നാണ് വിവരം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെയാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. അതിന് പിന്നാലെയാണ് മറ്റൊരു യുവ സംവിധായകനുമായി മോഹന്‍ലാല്‍ ചിത്രം ചെയ്യുന്നു എന്ന വിവരം പുറത്തുവരുന്നത്. അതേ സമയം മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കും.പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. അതിന് ശേഷമായിരിക്കും ജിത്തു മാധവ് മോഹന്‍ലാലുമായി ചേരുന്ന ചിത്രം തുടങ്ങുക എന്നാണ് വിവരം.

Hot Topics

Related Articles