“ഇസൈക്ക് പിറന്നാൾ ആശംസകൾ…ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും” : നടൻ മണികണ്ഠൻ ആചാരിയുടെ മകന് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ

നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈ മണികണ്ഠന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മണികണ്ഠനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വീഡിയോയിലൂടെയാണ് മോഹൻലാൽ കുഞ്ഞിന് ആശംസകൾ അറിയിച്ചത്.

Advertisements

ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരുമെന്ന് ഇസൈയോടായി മോഹൻലാൽ പറഞ്ഞു. മകന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മോഹൻലാലിന്റെ ആശംസയെന്ന് മണികണ്ഠൻ പറഞ്ഞു. മോഹൻലാലിന് മണികണ്ഠൻ നന്ദിയും അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ പുതുമുഖ നടൻ മനോജ് മോസെസിന്റെ പിറന്നാൾ ദിനം മോഹൻലാലും സംഘവും ആഘോഷമാക്കിയിരുന്നു. നിലവിൽ മോഹൻലാലും സംഘവും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ രാജസ്ഥാനിലെ പൊഖ്റാനിലുള്ള ഷൂട്ടിങ് ലൊക്കേഷനിലാണ്.

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം.

പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.