250 നായ്ക്കുട്ടികളെ എറിഞ്ഞു കൊന്നു; പ്രതികാരക്കൊലയ്ക്ക് പിന്നിലെ കുരങ്ങന്മാര്‍ പിടിയില്‍; വീഡിയോ കാണാം

മുംബൈ: നായ് കുഞ്ഞുങ്ങളെ എറിഞ്ഞു കൊന്ന കുരങ്ങന്മാരെ പിടികൂടിയതായി മഹാരാഷ്ട്ര വനം വകുപ്പ്. പ്രതികാരദാഹികളായ രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് 250 ഓളം നായ്ക്കളെ കുരങ്ങന്മാര്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. കുരങ്ങന്‍ കുഞ്ഞിനെ നായ്ക്കൂട്ടം കൊന്നതിനു പ്രതികാരമായി കുരങ്ങന്മാര്‍ നായ് കുഞ്ഞുങ്ങളെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞങ്ങള്‍ അടക്കം 250 നായകളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്.

Advertisements

ലാവല്‍, മജല്‍ഗാവ് എന്നിവിടങ്ങളിലാണ് വിചിത്ര സംഭവം ഉണ്ടായത്.നായ്ക്കളെ പിടികൂടിയ ശേഷം ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ ഒരു മാസത്തിനുള്ളില്‍ 250 നായ്ക്കളെ കുരങ്ങന്മാര്‍ വകവരുത്തിയെന്നാണ് ഗ്രാമീണര്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സംഭവത്തിലെ രണ്ട് കുരങ്ങന്മാരാണ് പിടിയിലായത്. ബീഡ് ജില്ലയില്‍ വെച്ച് നാഗ്പൂര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ കൂട് വച്ച് കുടുക്കിയത്. രണ്ട് കുരങ്ങന്മാരെയും വനത്തില്‍ തുറന്നു വിടുന്നതിനായി നാഗ്പൂരിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ ഖന്ദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Hot Topics

Related Articles