മൂവാറ്റുപുഴ: അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിതാൽ കരയിൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ മനോജി(46)നെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം.
അമ്മ അയൽവാസികളോട് അപവാദം പററെഞ്ഞന്നാരോപിച്ച് വീട്ടിൽ വച്ച് അമ്മയുമായി വഴക്കിടുകയും അമ്മയുടെ തലയും മുഖവും അടുക്കളയിലെ ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് ശർദ്ദിച്ച് അവശയായ ശാന്തമ്മയെ കട്ടിലിൽ കൊണ്ടുവന്ന് കിടത്തി മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയും പരിസരം കഴുകി വൃത്തിയാക്കിയും തെളിവ് നശിപ്പിച്ചു. പിറ്റേ ദിവസം അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന വ്യാനേ അയൽക്കാരെ വിവരമറിയിക്കുകയും അയൽവാസികൾ നോക്കിയപ്പോൾ ശാന്തമ്മ മരിച്ച് കിടക്കുന്നതുമാണ് കണ്ടത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാകമാണെന്ന് തെളിയുകയായിരുന്നു. 10 വർഷമായി ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുന്ന മനോജ് വർക്ക്‌ഷോപ്പ് ജോലി ചെയ്ത് പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.