മോർ അന്തോണീയോസ് മോണാസ്റ്ററിയുടെ ഹാദേസ് – കുട്ടികളുടെ ക്യാമ്പിന് തുടക്കമായി

തിരുവഞ്ചൂർ: മോർ അന്തോണീയോസ് മോണാസ്റ്ററിയുടെ ആഭിമുഖ്യത്തിൽ തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന കുട്ടികളുടെ 10 ദിവസത്തെ ക്യാമ്പ് ഹാദേസ് 2023 ഇടുക്കി ഭദ്രാസനാധിപനും ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് ഉദ്ഘാടനം ചെയ്തു. 

ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് നൽകാൻ സാധിക്കുന്ന  ഏറ്റവും വലിയകാര്യം യേശുക്രിസ്തുവിന്റെ സമാധാനവും സന്തോഷവുമാണ്. ഭൂമിയിലെ ഏറ്റവും വലിയ സമ്പത്ത് എന്നു പറയുന്നത്  യേശു ക്രിസ്തുവിന്റെ സ്നേഹമാണ് അത് മാതാപിതാക്കന്മാർക്ക്  കൊടുക്കുവാൻ സാധിക്കണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ക്യാമ്പ് കുഞ്ഞുങ്ങളുടെ മനസ്സിൽ സമാധാനവും സന്തോഷവും നിറഞ്ഞ അനുഭവുമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ധ്യാനകേന്ദ്രം സഹവികാരി ഫാ. ബിനോയ് കുന്നത്ത്, ഫാ. എൽദോ ചിറങ്ങര, ഫാ. ഡോ. പ്രിൻസ് പൗലോസ്, ഫാ. ഡോ. കുര്യാക്കോസ് കൊള്ളന്നൂർ എന്നിവർ പ്രസംഗിച്ചു. ഹാനോക്ക് റിനോ വചനങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. മെയ് 24 വിശുദ്ധ കുർബാനയോടുകൂടി ക്യാമ്പ് അവസാനിക്കും.

Hot Topics

Related Articles