ദാഹിച്ചു വലഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് മോരു കിട്ടിയാൽ കുടിക്കാൻ അടിപൊളിയല്ലേ ? അതും നല്ല കാന്താരിയും, ഇഞ്ചിയും, ഉള്ളിയും കറിവേപ്പിലയും എല്ലാം ഇട്ട മോരുവെള്ളം… ദാഹം ശമിപ്പിക്കാൻ മാത്രമല്ല, ഒട്ടനവധി ആരോഗ്യ ഗുണങ്ങളുമുണ്ട് മോരിന് .
ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ലഘൂകരിക്കുകയും ചെയ്യുന്നതിനോടൊപ്പം
സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ മോരിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കുന്നുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എന്നിവയ്‌ക്ക് പുറമേ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവയുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകാൻ മോരിനു കഴിയും. വിവിധതരം ചർമ്മ രോഗങ്ങൾക്കും ഇത് ഒരു പ്രതിവിധിയാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും.ഇതിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായകമാണ്. കൂടാതെ കാലറി കൂട്ടാതെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു മോര്. ദഹനപ്രശ്‌നങ്ങൾ അകറ്റും.
ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി, ഛർദ്ദി എന്നിവ അകറ്റും. മഞ്ഞൾ ചേർത്ത് കാച്ചിയ മോര് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിലുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
അസിഡിറ്റി ഉള്ളവർക്കും മോര് ഒരു പരിഹാര മാർഗമാണ്. മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കുന്നു. അസിഡിറ്റി പ്രശ്‌നം നേരിടുന്നവർക്ക് ഒരു ഗ്ലാസ് മോര് കഴിച്ചാൽ ആശ്വാസം ലഭിക്കും.
കൂടാതെ, രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ ഒരു ഗ്ലാസ് മോരും സഹായിക്കും. മോര് ദിവസവും കഴിക്കുന്നത്, പ്രത്യേകിച്ച്, രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗവും രക്താതിമർദ്ദവും ഉള്ള ആളുകളെ സഹായിക്കുകയും ചെയ്യുന്നു.