കപിൽ ദേവായി രൺബീർ ; കപിലിന്റെ ജീവിത കഥ പറയുന്ന ചിത്രം 83 ന്റെ ട്രെയിലർ പുറത്ത് ; ക്രിസ്മസിന് തീയറ്ററുകളിൽ എത്തും

മുംബൈ : മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിന്റെ ജീവിതത്തെ ആധാരമാക്കിയ ചിത്രം 83യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Advertisements

ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത്. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 24നാണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു. കപില്‍ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളില്‍ ദീപിക പദുകോണാണ് എത്തുന്നത്. കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയും എത്തുന്നു. ജീവ ഈ ചിത്രത്തിലൂടെ തന്റെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

Hot Topics

Related Articles