എം പി ഇടപെട്ടു ; കോട്ടയത്ത് തിരുവാറ്റ – നട്ടാശ്ശേരി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി ; അറ്റകുറ്റ പണികൾക്കായി പൊതുമരാമത്തു വകുപ്പ് അനുവദിച്ചത് 25 ലക്ഷം രൂപ.

കോട്ടയം :
കോട്ടയം മുനിസിപ്പാലിറ്റിയിലെ തിരുവാറ്റാ – നട്ടാശ്ശേരി (ചുങ്കം – എസ്‌. എച്ച് മൗണ്ട്) റോഡിന്റെ ശ്യോചനീയാവസ്ഥ കണക്കിലെടുത്ത് അറ്റകുറ്റ പണികൾ നടത്താൻ പൊതുമരാമത്തു വകുപ്പിൽ നിന്നും 25 ലക്ഷം രൂപാ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു.
വെള്ളക്കെട്ടുള്ള ഭാഗം ടൈൽ പാകുവാനും, ബാക്കി ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തി റോഡ് സഞ്ചാര യോഗ്യമാക്കുവാനുമാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ദുരവസ്ഥ പ്രദേശ വാസികൾ എം.പി യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.

Advertisements

Hot Topics

Related Articles