കോട്ടയം: ദീർഘവർഷങ്ങൾ ജില്ലാ ആശുപത്രി വികസനസമിതി അംഗവും കോട്ടയത്തെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിധ്യവുമായിരുന്ന എം.എസ് പ്രസാദിന്റെ 4 മത് ചരമവാർഷിക അനുസ്മരണം ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തി. സൗഹൃദ വേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നിർദ്ധനരായ ഡയാലിസിസ് രോഗികൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. ലതാ മോഹനിൽ നിന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശാന്തി കിറ്റുകൾ ഏറ്റുവാങ്ങി. സൗഹൃദ വേദി ചെയർമാൻ പി.എൽ മാത്യു, ആർ.എം.ഒ ഡോ. ആശാ പി.നായർ, ലേ സെക്രട്ടറി ബിനോയ്, പി.ആ.ഒ നൈവി, കൊച്ചുമോൻ പറങ്ങോട്ട്, സി.സി റോയിച്ചൻ, ജയിംസ് പതിയിൽ, പീറ്റർ കളമ്പുകാട്ട്, ബിജു താനത്ത്, അനൂപ് കങ്ങഴ തുടങ്ങിയവർ പ്രസംഗിച്ചു.