മുണ്ടക്കയം കൂട്ടിക്കലിൽ വാഹനാപകടം; റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഡ്രൈവിംങ് സ്‌കൂൾ ഉടമ മരിച്ചു

പൊൻകുന്നം: മുണ്ടക്കയം കൂട്ടിക്കലിൽ വാഹനാപകടത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഡ്രൈവിംങ് സ്‌കൂൾ ഉടമ മരിച്ചു. കൂട്ടിക്കൽ ചപ്പാത്ത് ബിസ്മി ഡ്രൈവിംങ് സ്‌കൂൾ ഉടമ മഠത്തിൽ ജലീലാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം.

Advertisements

പൊൻകുന്നം ആർ.ടി ഓഫിസിനു മുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. പൊൻകുന്നം ഭാഗത്തു നിന്നും എത്തിയ ബൈക്കാണ് അപകടത്തിനിടയാക്കിയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.

Hot Topics

Related Articles