റായ്പൂർ : ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ന്യൂസിലന്‍ഡ് നായകന് ടോം ലാതം.ഇന്ത്യന്‍ പേസര്‍മാരെ പുകഴ്ത്തിയാണ് താരം സംസാരിച്ചത്.
‘മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും കഴിവുള്ള ബൗളേഴ്സാണ്. ലൈനിലും ലെംഗ്ത്തിലും കണിശത പുലര്‍ത്തുന്നവര്‍. റണ്ണെടുക്കാനുള്ള ഒരവസരവും അവര്‍ ഞങ്ങള്‍ക്ക് തന്നില്ല’ ടോം ലാതം പറഞ്ഞു. ഭാഗ്യവശാല്‍ അതവരുടെ ദിനമായിരുന്നു ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം അതിജീവിക്കാനോ എതിര് ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു. റായ്പൂരില്‍ വിജയിച്ചതോടെ പരമ്ബരയും സ്വന്തമാക്കി. ന്യൂസിലന്‍ഡ് 34.3 ഓവറില്‍ നേടിയ 108 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 21 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.20.1 ഓവറില്‍ 111 റണ്‍സാണ് ടീം നേടിയത്. നായകന് രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ 40 റണ്‍സും അടിച്ചുകൂട്ടി.