മുണ്ടക്കയം ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ; ഒലിച്ചിറങ്ങിയ മലവെള്ളത്തിന്റെ ഭീതിയിൽ നാട്; ആറുകളിൽ ജലനിരപ്പ് വർദ്ധിച്ചു; അപകടം ഒഴിവായത് ആശ്വാസമായി

പാലാ: മുണ്ടക്കയം ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. കനത്ത മഴയിൽ വൻ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. രണ്ടാഴ്ച മുൻപ് അപകടം ഉണ്ടായ പ്രദേശത്തിനു സമീപത്തു തന്നെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ മൂപ്പൻമല, മ്ലാക്കര പ്രദേശങ്ങളിലാണ് അപകടം ഉണ്ടായത്.

Advertisements

പ്രദേശത്തെ ആറുകളിലും താഴ്ന്ന പ്രദേശങ്ങളിലും ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പ്രദേശത്ത് ഇന്നു പുലർച്ചെ മുതൽ കനത്ത മഴയുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വെള്ളപ്പാച്ചിലുണ്ടായതും, മലവെള്ളം കുത്തിയൊലിച്ചെത്തിയതും. ഇതാണ് അപകടത്തിനു കാരണമായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടം അറിഞ്ഞ് മുണ്ടക്കയം പൊലീസും, അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെ കാര്യമായ അപകട സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്നു ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യത ഉയർന്നിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

വൈകുന്നേരത്തോടെ മഴ ശക്തമായതോടെ കൂട്ടിക്കൽ പഞ്ചായത്ത് ഇളംകാട് മേഖലയിൽ എട്ടോളം ഉരുൾപൊട്ടിയത്. ഇളംകാട് മ്ളാക്കരയിലാണ് ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടിയതായി തഹസിൽദാർ അറിയിച്ചത്.
ഇതുവരെ നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ് – പൊലീസ് സംഘങ്ങൾ സ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കോട്ടയം- കടുത്തുരുത്തി ഫയർഫോഴ്സ് വിഭാഗം കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ തന്നെ നിലയുറപ്പിക്കുന്നുണ്ട്. ഒരു മണിക്കൂറുളം ഏന്തയാർ, ഇളംകാട് മേഖലയിൽ അതിശക്തമായ മഴയായിരുന്നു പെയ്തത്. രാത്രി 7 മണിയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും കൂട്ടിക്കൽ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പുല്ലകയാറിൽ ജലനിരപ്പുയർന്നിട്ടുണ്ട്.

കനത്ത മഴയിൽ കഴിഞ്ഞ വ്യാഴാഴ്ച ജില്ലയുടെ മലയോരമേഖലയായ എയ്ഞ്ചൽവാലിയിലുണ്ടായ ഉരുൾപൊട്ടൽ , തങ്ങൾ സുരക്ഷിതരാണെന്ന് കരുതിയ ഇടങ്ങളെയാണ് മഴവെള്ള പാച്ചിലിൽ മുക്കിയത്.ഇവിടെ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു . ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ശക്തി പ്രാപിച്ച മഴയിൽ ഉരുൾപൊട്ടിയത്. ചിലർക്ക് ജീവൻ തിരിച്ച് കിട്ടിയത് പോലും തലനാരിഴയ്ക്ക്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഉരുൾ പൊട്ടലും മഴവെള്ള പാച്ചിലും ചിലരുടെ ജീവനും, ചിലരുടെ സ്വപ്നങ്ങളും അപ്പാടെ കവർന്നെടുക്കുകയാണ്.എയ്ഞ്ചൽവാലി വനാതിർത്തി മേഖലയിൽ ശബരിമല വനത്തിൽ നിന്നാണ് ഉരുൾപൊട്ടിയത്. നിലവിൽ കൂട്ടിക്കൽ പഞ്ചായത്തിലെ 250 ഓളം കുടുംബങ്ങൾക്കാണ് ഉരുൾപൊട്ടലിൽ വീട് ഭാഗികമായും പൂർണമായും തകർന്നത്. എണ്ണൂറോളം ആളുകൾ 5 സ്കൂളുകളിലായി ഉണ്ടായിരുന്നു ദുരിതാശ്വാസക്യാമ്പിൽ ആയിരുന്നു കഴിഞ്ഞതെങ്കിലും സ്കൂളുകൾ തുറന്നതോടെ പഞ്ചായത്ത് അനുബന്ധ കെട്ടിടങ്ങളിലേക്ക് കൂട്ടിക്കൽ സെൻമേരിസ് ചർച്ച ഓഡിറ്റോറിയത്തിലേക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. അതെ സമയം കൂട്ടിക്കലിലെ ദുരിത മേഖലകളിൽ നാളെ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സന്ദർശിക്കും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.