മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഭീതി പരത്തുവന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതുതായി ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Advertisements

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായുള്ള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കും. അവിടെ ഇപ്പോള്‍ പുതിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പെയ്ന്‍ തുടങ്ങി. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പിന്തുണ അറിയിച്ചിരുന്നു.
1895ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന മൂലംതിരുനാളിന്റെ കാലത്ത് പെരിയാറിന് കുറുകെ പണികഴിപ്പിച്ചതാണ് മുല്ലപ്പെരിയാര്‍ ഡാം. 50 വര്‍ഷത്തെ ആയുസാണ് ഡാമിന് ഉദ്ദേശിച്ചിരുന്നത്. തമിഴ്നാട്ടിലെ മധുര, രാമനാഥപുരം, ഡിണ്ടിഗല്‍, കമ്പം, തേനി എന്നിവിടങ്ങളിലേക്ക് ജലസേചനത്തിനാണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ പിന്നീട് കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കവിഷയമായതോടെ ഡാം കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്കയായി മാറിയിരിക്കുകയാണ്.

Hot Topics

Related Articles