മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ജില്ലാ കളക്ടര്‍

 പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും, സിവില്‍ ഡിഫന്‍സ് കോര്‍പ്‌സ് പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍  ഡോ. ദിവ്യ എസ്. അയ്യര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പത്തനംതിട്ട മുനിസിപ്പല്‍  ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍ മുഖ്യാതിഥി ആയിരുന്നു.  വീരമൃത്യു വരിച്ച ധീര ദേശസ്‌നേഹികള്‍ക്ക് ആദരവ് അര്‍പ്പിച്ച് സേനാംഗങ്ങള്‍  സല്യൂട്ട് നല്‍കി.
പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ഗോപകുമാര്‍, പത്തനംതിട്ട സ്റ്റേഷന്‍ അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ അജിത് എന്നിവര്‍ യുദ്ധ സ്മാരകത്തില്‍ ദീപം തെളിയിച്ചു.  ചടങ്ങിന് സിവില്‍ ഡിഫന്‍സ് പത്തനംതിട്ട ഡിവിഷണല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായി നേതൃത്വം നല്‍കി. പത്തനംതിട്ട, അടൂര്‍, കോന്നി നിലയങ്ങളില്‍ നിന്നും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഓര്‍മ്മദിനത്തില്‍ പങ്കെടുത്ത് ആദരവ് അര്‍പ്പിച്ചു.

Advertisements

Hot Topics

Related Articles