കുമരകം : കാറ്റും മഴയും ശക്തമായ സാഹചര്യത്തിൽ മുഹമ്മ ബോട്ട് ജെട്ടിയിൽ അപകട സാധ്യതയേറുന്നു. ജെട്ടിയിൽ എത്തുന്ന ബോട്ടുകൾ അടുപ്പിക്കാനുള്ള താങ്ങു കുറ്റികൾ ഇല്ലാത്തതും ഉള്ളവ കാലപ്പഴക്കം ചെന്നതുമാണ് അപകട ഭീതിക്ക് കാരണമാകുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുറ്റികൾ മാറ്റി സ്ഥാപിക്കുമെന്ന് മുഹമ്മ പഞ്ചായത്ത് പറഞ്ഞെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല.
ബോട്ട് ജെട്ടിയിലെ മേൽക്കൂരയുടെ തൂണുകളെ ആശ്രയിച്ചാണ് ഇപ്പോൾ ബോട്ട് അടുപ്പിക്കുന്നത്. ബലവത്തല്ലാത്ത ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാൽ ആവശ്യമായ സുരക്ഷിതത്വം ലഭിക്കില്ല.
ബോട്ട് ജെട്ടിയിലെ കക്കൂസ് ടാങ്ക് തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടാങ്ക് പുനർ നിമ്മാണത്തിന് തുക അനുവദിച്ചെന്ന് പഞ്ചായത്ത് പറയുന്നെങ്കിലും യാതൊരുവിധ നിർമ്മാണ നടപടിയും സ്വീകരിച്ചിട്ടില്ല. യാത്രക്കാരും ജീവനക്കാരും മൂക്കു പ്പൊത്തി നടക്കേണ്ട ഗതികേടും നിലനിൽക്കുന്നു.
ബോട്ടിന്റെ പ്രൊപ്പല്ലറിൽ ചവറ് കുടുങ്ങുന്നത് സാധാരണയാണ് ഈ സാഹചര്യത്തിൽ ബോട്ട് നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ ബോട്ടിനെ പിടിച്ച് നിർത്താൻ താങ്ങു കുറ്റികൾ ഇല്ലങ്കിൽ വലിയ അപകടം ഉണ്ടാകുമെന്നും അടിയന്തിരമായി താങ്ങു കുറ്റികൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം മുഹമ്മ ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.