മുനമ്പം വിഷയം : വിദ്യർത്ഥികളുടെ ഭാവി തെരുവിലാക്കുന്ന സർക്കാർ നിലപാട് അപക്വം. ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ

വൈപ്പിൻ: മുനമ്പത്തു ഒട്ടേറെ കുടുംബങ്ങളെ ആശങ്കയിൽ ആക്കുന്ന ഭൂമി പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നിലപാട് എടുക്കണം. പാവപ്പെട്ട ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും റവന്യൂ അവകാശങ്ങൾ നിഷേധിച്ച് അവരെ തെരുവിൽ ആക്കുന്ന തരത്തിലുള്ള, വിദ്യാർത്ഥികളുടെ ഉന്നത പഠന ഭാവിയെയും ജീവിത നിലവാരത്തെയും തച്ചുതകർക്കുന്ന പ്രവത്തനമാണിതെന്നു കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ പറഞ്ഞു.

Advertisements

മുനമ്പം ഭൂസംരക്ഷണസമിതിയുടെ സമരപ്പന്തലിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിലിനും കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിലിനും ഒപ്പം കെ. എസ്.സി സംസഥാന കമ്മിറ്റി അംഗങ്ങൾ എത്തി ജന്മാവകാശത്തിന് വേണ്ടി പോരാടുന്ന, നീതിക്കുവേണ്ടി കേഴുന്ന സമൂഹത്തിന് നീതിയുറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അല്ലാത്തപക്ഷം ബാധിക്കപെട്ടവരോടൊപ്പം സമര രീതികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനീതിക്ക് കൂട്ടുപിടിച്ചുകൊണ്ട് അനധികൃതമായി സ്വത്ത് വീതം വയ്ക്കുന്നതിന് സർക്കാർ വഴിയൊരുക്കുകയാണെന്ന് പകൽപോലെ വ്യക്തമാണെന്ന് നമുക്ക് കാണാം. ഭൂമിയുടെ റവന്യൂ അവകാശങ്ങൾ റദ്ദാക്കിയത് മൂലം വായ്പകൾ എടുക്കുന്നതിനോ മറ്റേതെങ്കിലും തരത്തിൽ ജീവിതനിലവാരം ഉയർത്തുന്നതിനോ സാധികാത്ത അനേകം പാവപ്പെട്ട കുടുംബങ്ങലിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസവും അത്യാവശ്യ കാര്യങ്ങളും നേടാനാകാതെ വഴിമുട്ടി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ഈ പ്രേശ്‌നത്തിൽ ഒരു ശാശ്വതമായ തീരുമാനം ഉണ്ടാകണമെന്നും കെ. എസ്. സി സംസഥാന കമ്മിറ്റിക്കു വേണ്ടി ജോൺസ് ആവശ്യപെട്ടു. അഡ്വ . ജോർജ് ജോസഫ്, ജോർജ് മാത്യു, ഡെൽവിൻ ജോസ്, മെൽബിൻ മാത്യു, അറബിന്ദ് ജോൺ, ജിതിൻ , ഗ്ലെൻ ക്രിസ്റ്റോ തുടങ്ങിയ സംസഥാന ജില്ലാ ഭാരവാഹികൾ സമരത്തിൽ പങ്കെടുത്തു.

Hot Topics

Related Articles