മുണ്ടക്കയത്ത് വീണ്ടും പുലി; പുലിയിറങ്ങിയതായി കണ്ടത് തൊഴിലാളി; പുലിയെ കണ്ടെത്തിയത് കുപ്പക്കയത്തിന് സമീപം

മുണ്ടക്കയം; മുണ്ടക്കയത്ത് വീണ്ടും പുലി ഭീതി പടർത്തി തൊഴിലാളിയുടെ മൊഴി. മുണ്ടക്കയം കുപ്പക്കയത്തിനു സമീപം പുലിയെ കണ്ടതായി തൊഴിലാളിയാണ് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം ചെന്നാപ്പാറയിൽ പുലിയെ കണ്ടെത്തിയതായി വ്യക്തമായിരുന്നു. ഇതേ തുടർന്ന്, വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവിടെ ഇതുവരെയും പുലിയുടെ പൊടിപോലും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ കുപ്പക്കയത്തിന് സമീപത്തും പുലിയെ കണ്ടതായി പ്രചാരണം ഉണ്ടായിരിക്കുന്നത്.

Advertisements

ഞായറാഴ്ച രാവിലെ ജോലിയ്ക്കായി പോകാനിറങ്ങിയ തൊഴിലാളിയാണ് റബർ തോട്ടത്തിൽ വച്ച് പുലിയെ കണ്ടതായി പറയുന്നത്. ടാപ്പിംങ് തൊഴിലാളി പുലർച്ചെ ടാപ്പിംങിനായി നടക്കുന്നതിനിടെ പുലിയെ കണ്ടെത്തുകയായിരുന്നു. ഇയാൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്നു, വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. എന്നാൽ, ഇവിടെ പരിശോധന നടത്തിയ വനം വകുപ്പ് അധികൃതർക്കു പുലിയെന്നു സൂചിപ്പിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം മുണ്ടക്കയം പ്രദേശത്ത് കടുവ ഇറങ്ങിയതായി സോഷ്യൽ മീഡിയിയൽ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. തേക്ക് പ്ലാന്റേഷനിലൂടെ കടുവ നടന്നു പോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്. ഇതേ തുടർന്നു, വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.

Hot Topics

Related Articles