മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയാക്കുക ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി. ധർണ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബെന്നിദേവസ്യ, സിജു കൈതമറ്റം (ആർ എസ് പി) കെ.കെ.ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി), രാജീവ് അലക്സാണ്ടർ (ആർ ജെ ഡി), ടി.എസ്.റഷീദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കമറുദ്ദീൻ മുളമൂട്ടിൽ (സംയുക്ത മഹല്ല് കമ്മിറ്റി), പ്രഫ. ടി.പി.അരുൺ നാഥ് (ഐക്യ മലയരയ മഹാസഭ), ഗോപി മാടപ്പാട്ട് (അതിജീവനക്കൂട്ടായ്മ), രാജു ജി കീഴ്‌വാറ്റ (എ കെ സി എച്ച് എം എസ് ), അനിയൻ വിസി എരുമേലി (ബി എസ് പി), പി.കെ. റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. കിടത്തിച്ചികിത്സയും 24 മണിക്കുറും ഡോക്ടറു ടെ സേവനവും പുനസ്ഥാപിക്കുക, അത്യാഹിത വിഭാഗം പുനസ്ഥാപിക്കുക, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ടോക്കൺ സംവിധാനം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. പ്രതിദിനം നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന ഈ ആശുപത്രിയോടുള്ള അവഗണന തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു.

Advertisements

Hot Topics

Related Articles