കുപ്രസിദ്ധ ​ഗുണ്ടാ നേതാവിനെ വിട്ടയക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നും, 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇന്നലെ രാവിലെയാണ് കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

Advertisements

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിൽ ഉണ്ട്. എത്ര മുൻകരുതൽ സ്വീകരിച്ചാലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സംസാരിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ ഇ-മെയിലിൽ പറയുന്നതുപോലെ ചെയ്യാനും പറയുന്നു. സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും ജാ​ഗ്രത നിർദേശങ്ങൾ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2014 മുതൽ ജയിലിൽ കഴിഞ്ഞു വരുന്ന ലോറൻസ് ബിഷ്ണോയുടെ മോചനമാവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.