മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി   

തിരു: നന്ദന്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സത്യന്‍ സ്മാരക ഹാളില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി 

Advertisements

സുരക്ഷായോഗം മ്യൂസിയം എസ്.ഐ. & സി.ആര്‍.ഒ. എസ്. രജീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയനായര്‍ അദ്ധ്യക്ഷത വഹിച്ച 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിന് വൈസ് പ്രസിഡന്റ് സൗമ്യ ജോര്‍ജ്ജ്് സ്വാഗതം പറഞ്ഞു.  അനുസ്മരണം ജനമൈത്രി ജോസും, മിനിറ്റ്‌സ് റിപ്പോര്‍ട്ടിംഗ് ബീറ്റ് ഓഫീസര്‍ ബിജു എം.എസ്. അവതരിപ്പിച്ചു. യോഗത്തിന് റിട്ടെയര്‍ഡ് എ.സി.പി.സൈബര്‍ സബ് ഡിവിഷന്‍ അനില്‍കുമാര്‍ ആശംസയും, 

കൃതജ്ഞത റസിഡന്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ പറയുകയുണ്ടായി. ഇത്തവണത്തെ യോഗം വനിതകളാണ് നേതൃത്വം നല്‍കിയത്.

ബീറ്റ് ഓഫീസര്‍ സുജിത് .സി, സിറ്റി ട്രാഫിക് എസ്.ഐ., സ്വീവറേജ് കുര്യാത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി കവടിയാര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി കന്റോണ്‍മെന്റ്-വെള്ളയമ്പലം 

അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, നന്തന്‍കോട്, പാളയം, ശാസ്തമംഗലം 

നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നിര്‍ഭയാ വോളന്റീയര്‍ എന്നീ 

ഉദ്യോഗസ്ഥര്‍ അംഗങ്ങളുടെ പരാതികള്‍ കേട്ട് സമയബന്ധിതമായി 

പരിഹരിക്കുന്നതാണെന്ന് യോഗത്തിനോട് പറഞ്ഞു. 

Hot Topics

Related Articles