മ്യൂസിയം ജനമൈത്രി യോഗം ചേർന്നു

തിരുവനന്തപുരം: മ്യൂസിയം പൊലീസിന്റെ ജനമൈത്രി സുരക്ഷായോഗം ചേർന്നു. ജഗതി കൗൺസിലർ ഷീജാ മധു യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.വിശ്വനാഥൻ പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മോഹനദാസൻ പിള്ള സ്വാഗതം പറഞ്ഞു. മ്യൂസിയം സ്‌റ്റേഷൻ ബീറ്റ് ഓഫിസർ എം.എസ് ബിജു മിനിറ്റ്‌സും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടൂറിസ്റ്റ് വാരാഘോഷത്തിന് മുന്നോടിയായി നഗരത്തിലെ തെരുവ് വിളക്കുകൾ തെളിയിക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, നഗരത്തിൽ സ്‌കൂൾ സമയങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കുക, റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വേഗം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

Advertisements

മ്യൂസിയം സ്‌റ്റേഷൻ എസ്.ഐ സി.ആർ.ഒ എസ്.രതീഷ് കുമാർ, സിറ്റി ട്രാഫിക് എസ്.ഐ ഉദയകുമാർ, ബീറ്റ് ഓഫിസർ സുജിത്ത്, നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരായ എ.ആർ അരുൺകുമാർ, ശോഭന എസ്, കെ.എസ്.ഇബി ഉദ്യോഗസ്ഥരായ എസ്.ഹരിശങ്കർ, ജി.ജയലാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ആശാ സ്മിത എസ്.എസ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ ആർ.എസ് ഷീബാ, എസ്.ജെ ഭാവനേന്ത്, സ്വീവറേജ് എ.ഇ അഖിൽ, നിർഭയാ വോളണ്ടിയർ സീമ എന്നിവർ യോഗത്തിൽ മറുപട പറഞ്ഞു. കോ ഓർഡിനേറ്റര് ജോസ് നന്ദി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.