മുത്തൂരിൽ പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; അപകടത്തിൽ മന്നംകര ചിറ സ്വദേശിയ്ക്കു പരിക്ക്

തിരുവല്ല: നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. കാവുംഭാഗം – മുത്തൂർ റോഡിലെ മന്നംകരച്ചിറയിൽ പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്.

Advertisements

പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായ മുത്തൂർ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. കാവുംഭാഗത്ത് നിന്നും മുത്തൂരിലേക്ക് പോയ പിക്കപ്പ് വാൻ ചാലക്കുഴി റോഡിൽ നിന്നുമെത്തിയ പെട്ടി ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ബാബു തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Hot Topics

Related Articles