മുട്ടമ്പലം : മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കഥാപ്രസംഗത്തിന്റെ നൂറാം വാർഷികാഘോഷം നടന്നു. ലൈബ്രറി കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ എൻ . ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. “കഥാപ്രസംഗം – കേരള നവോത്ഥാനത്തിലെ പങ്ക്” എന്ന വിഷയത്തിൽ ഡോ.രാജേഷ് കെ പുതുമന വിഷയം അവതരിപ്പിച്ചു. പുരോഗമന കലാ-സാഹിത്യ സംഘം കോട്ടയം ജില്ലാ പ്രസിഡണ്ട് . പി. ആർ.ഹരിലാൽ, കവി ഹരിയേറ്റുമാനൂർ, ആർ.അർജുനൻപിള്ള (പു .ക. സ ഏരിയ പ്രസിഡൻ്റ്) എന്നിവർ സംസാരിച്ചു . ലൈബ്രറി വൈസ് പ്രസിഡൻറ് സിബി കെ വർക്കി അധ്യക്ഷത വഹിച്ച യോഗത്തിന് , സെക്രട്ടറി ശ്യാംകുമാർ സ്വാഗതവും, ലൈബ്രറിയൻ ബാബു കെ നന്ദി പറയുകയും ചെയ്തു. തുടർന്ന് വിനോദ് ചമ്പക്കരയുടെ- കുഞ്ചൻ നമ്പ്യാർ കഥാപ്രസംഗവും നടന്നു.