ഗതാഗതവകുപ്പ് മന്ത്രി പങ്കെടുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 10ന്

കോട്ടയം: മോട്ടോര്‍ വാഹന പരാതികള്‍ പരിഹരിക്കുന്നതിനായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ മോട്ടാര്‍ വാഹന വകുപ്പ് ഡിസംബര്‍ 10 ന് കോട്ടയം ജില്ലയില്‍ അദാലത്ത് സംഘടിപ്പിക്കും. കെ.പി.എസ്. മേനോന്‍ ഹാളില്‍ രാവിലെ 11 ന് ആരംഭിക്കുന്ന അദാലത്ത് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സൗകര്യവും ഉണ്ടായിരിക്കും.

Advertisements

Hot Topics

Related Articles