ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ ഇല്ലെന്നും, നേരത്തെ തീരുമാനിച്ചത് പ്രകാരം മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗണേഷ് കുമാറിന്റെ കാര്യത്തില്‍ അനാവശ്യ ചര്‍ച്ച വേണ്ടതില്ലെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേർത്തു.
കേരളത്തിലെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. കേരളത്തിലെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണിക്കേണ്ടത് മുന്നണി ധാരണയാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സിപിഐഎം മന്ത്രിമാരുടെ വകുപ്പിലോ മന്ത്രിസഭാ പ്രാതിനിധ്യത്തിലോ മാറ്റം വേണമെങ്കില്‍ അത് പിബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മന്‍ചാണ്ടിയെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. അന്നും ഇന്നും ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസ് തന്നെയാണെന്നും എം.വി ഗോവിന്ദന് ആവര്‍ത്തിച്ചു.