95-ാം മത് ഓസ്കർ പുരസ്ക്കാര വേദിയിൽ ഇന്ത്യക്കിത് അഭിമാന ദിനം. രാജ്യത്തിന്റെ യശസ്സ് ഉയർത്തി കൊണ്ട് രണ്ടാമത്തെ ഓസ്ക്കാർ പുരസ്കാരം ലഭിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാര നേട്ടം. എസ് എസ് രാജമൗലിയുടെ ആർ ആർ ആർ എന്ന ചിത്രത്തിലെ “നാട്ടുനാട്ടു” എന്ന ഗാനത്തിനാണ് ഓസ്കാർ പുരസ്കാരം ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മത്സരവിഭാഗമായിരുന്നു ഇത്.
അതേസമയം, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലും ഇന്ത്യ ഓസ്കാർ നേടിയിരുന്നു. ദ് എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു ഓസ്ക്കാർ പുരസ്ക്കാരം. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ ഗുനീത് മോങ്കയാണ് നിർമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്സി’ന് പുരസ്കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയന്‍ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച സഹനടനുള്ള ഓസ്കർ നേടി. ചിത്രം: എവരിതിങ് എവരിവേർ. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്കാരം.
• മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോൾ, ദ് ഫോക്സ് ആൻഡ് ദ് ഹോഴ്സ്’
• മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)
• മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്‌ലീ, റോസ് വൈറ്റ്)
• മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവല്‍നി
• മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്) മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വേൽ)
• മികച്ച കോസ്റ്റ്യൂം ഡിസൈനർ: റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ)
ഇന്ത്യക്ക് ഓസ്ക്കാർ : പുരസ്ക്കാരം ലഭിച്ചത് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ