നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രo തിരുവുത്സവം 2023 – ഇരുപത്തി അഞ്ച് ലക്ഷo രൂപയുടെ ബജറ്റ് : ഇളനീർ തീർത്ഥാടനം ജനുവരി 31 ന്

കോട്ടയം : നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 110-ാമത് തിരുവുത്സവം 2023 ജനുവരി 26 ന് കൊടിയേറി ഫെബ്രുവരി 2 – ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31 ന് നടത്തും. കൂടാതെ മേഖലകൾ തിരിച്ച് ദേശതാലപ്പൊലിയും സംഘടിപ്പിക്കും. തിരുവുത്സവ നടത്തിപ്പിനു 25 ലക്ഷം രൂപയുടെ ബഡ്ജറ്റിനും ഉത്സവ കോൺഫറൻസ് അനുമതി നൽകി. ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം കലശം 2023 ഏപ്രിൽ 27 (മേടം 13) ന് രാവിലെ 7.19 നും 9.22 നും മദ്ധ്യെയുള്ള ശുഭ മുഹൂർത്തത്തിൽ നടത്തും. 

അഷ്ടബന്ധ നവീകരണ ക്രിയകൾ ഏപ്രിൽ 20 ന് ആരംഭിക്കും. തിരുവുത്സവ നടത്തിപ്പിലേയ്ക്ക് കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ ഭാരവാഹികളെ കൂടാതെ സി.ഇ. ഭാസ്ക്കരൻ (വഴിപാട്) എസ്. ദേവരാജൻ (പ്രോഗ്രാം) അഡ്വ.കെ.ശിവജി ബാബു (മഹാപ്രസാദമൂട്ട് ) കെ.എസ്. ഗംഗാധരൻ (അന്നദാനം) എം.വി. ബിജു (ഇളനീർ തീർത്ഥാടനം ) കെ.ആർ. വിജയൻ (പബ്ലിസിറ്റി) എന്നിവർ കൺവീനറുമ്മാരായ 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവുത്സവ വഴിപാടിലേയ് ക്ക് കെ.എസ് ഗംഗാധരൻ രമ്യയിൽ നിന്നും, അന്നദാന ഫണ്ടിലേയ്ക്ക് സോദരൻ ശാന്തി തോളൂരിൽ നിന്നും ആദ്യ തുകകൾ യൂണിയൻ  പ്രസിഡണ്ട് എം. മധു ഏറ്റുവാങ്ങി. യോഗം കൗൺസിലർ ഏ.ജി.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles