കൊച്ചി: -സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി “അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ” വീലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ നിന്ന് പുനരധിവസിപ്പിക്കപ്പെട്ടവരും, നിലവിൽ ചികിത്സയിലുള്ളവരും അവരുടെ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
ആശുപത്രിയുടെ ഈസ്റ്റേൺ ബ്ലോക്കിൽ നിന്ന് ആരംഭിച്ച് പ്രധാന സ്വീകരണ കേന്ദ്രം വരെ ആണ് വീലത്തോൺ സംഘടിപ്പിച്ചത്. ആസ്റ്റർ മെഡ്സിറ്റി – ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ.അനൂപ് ആർ വാര്യർ വീലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പതിനഞ്ചോളം രോഗികൾ പങ്കെടുത്ത പരിപാടിയിൽ പി.എം.ആർ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.