എംസി റോഡിൽ നാട്ടകം സിമൻറ് കവലയിൽ തടി ലോറിയും കാറും കൂട്ടിയിടിച്ചു : ചാന്നാനിക്കാട് സ്വദേശിക്ക് പരിക്ക് : അപകടത്തിൽപ്പെട്ട തടി ലോറിയിൽ നിന്നും തടി മാറ്റുന്നതിനാൽ എംസി റോഡിൽ രാവിലെ ഗതാഗതക്കുരുക്ക്

കോട്ടയം : എംസി റോഡ് നാടകം സിമൻറ് കവലയിൽ അർദ്ധരാത്രിയിൽ ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. നിയന്ത്രണം നഷ്ടമായ കാർ തടിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരൻ ചാന്നാനിക്കാട് പാരി ഡേൽ വീട്ടിൽ മാത്യു ( 45 ) നെ  പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ കിടക്കുന്ന ലോറിയിൽ നിന്നും തടി മാറ്റുന്നതിനാൽ എംസി റോഡിൽ രാവിലെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. 

Advertisements

ചൊവ്വാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് എത്തിയ തടിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും രാവിലെ തടി മറ്റൊരു ലോറിയിലേക്ക് മാറ്റുകയാണ്. ഈ സാഹചര്യത്തിൽ എംസി റോഡിൽ രാവിലെ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതിനൊപ്പം മഴയും അപകടകാരണമായതായി സംശയിക്കുന്നു. 

Hot Topics

Related Articles