ഗാന്ധിനഗർ(കോട്ടയം): ഇന്ത്യൻഅസോസിയേൻ ഫോർ സോഷ്യൽ സൈക്യാട്രി യുടെ ദേശീയ തുടർ വിദ്യാഭ്യാസ സെമിനാർ നാളെ (ഞായറാഴ്ച) കുമരകം ലെയ്ക്ക് സോങ്ങ് റിസോർട്ടിൽ നടക്കും. സോഷ്യൽസൈക്യാട്രി രംഗത്ത്പ്രവർത്തിക്കുന്ന ഇന്ത്യയിലെ മാനസികാരോഗ്യ വിദഗ്ദരുടെ വാർഷിക സെമിനാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജഡ്ജി ജസ്റ്റീസ് സുനിൽ തോമസ് ഉദ്ഘാടനം ചെയ്യും.സംഘടനയുടെ ദേശീയ അദ്ധ്യക്ഷൻ ഡോ ഉത്തംചന്ദ്ഗാർഗ് അദ്ധ്യക്ഷത വഹിക്കും.
ദേശീയസെക്രട്ടറിജനറൽ ഡോ വർഗ്ഗീസ് പുന്നൂസ്(കോട്ടയംമെഡിക്കൽകോളേജ് വൈസ് പ്രിൻസിപ്പാൾ,ആന്റ് മാനസികാരോഗ്യ വിഭാഗം മേധാവി. കോട്ടയം) ഡോ റോയി എബ്രഹാം കള്ളിവയലിൽ(സൈക്യാട്രി സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്) ഡോ ആൽഫ്രഡ് വി സാമുവേൽ, ഡോ ബോബിതോമസ് കോക്കാട്,(അസിസ്റ്റന്റ് സെക്രട്ടറി) ഡോ പി എം ജയ്മോൻ എന്നിവർ സംസാരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈൻഡ് കൾച്ചർ ലോ റിസർച്ച് എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം.തുടർന്ന് പോക്സോ നിയമവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ജസ്റ്റീസ് സുനിൽ തോമസ്, ഡോ സുരേഷ്ബദാമെത്തും എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സാംസ്കാരികപരിണാമവും മനോരോഗങ്ങളുംഎന്ന വിഷയത്തിൽ പ്രൊ: ആർ രഘുറാം (ബാഗ്ലൂർ ) ഡോ സനിൽ(പ്രൊ: ഐ ഐ ടി ഡൽഹി)സ്വാന്തനപരിചരണവുംമാനസികാരോഗ്യവും എന്ന സെഷനിൽ ഡോ സൈറുഫിലിപ്പ്, ഡോ ചിത്രവെങ്കിടേശ്വരൻ എന്നിവരും ക്ലാസ് കൾ നയിക്കും. ഉച്ച കഴിഞ്ഞ് നടക്കുന്ന സെഷനിൽ മാനസികരോഗമേഖലയിൽ ക്വാളിറ്റി റിസേർച്ച് എന്ന വിഷയത്തിൽ ഡോ മാലരാമനാഥൻ (അച്ചുത മേനോൻ സെന്റർ തിരുവനന്തപുരം) ഡോ പ്രണബ്മഹാപത്ര (ഭൂവനേശ്വർ ) എന്നിവരും ക്ലാസ് നയിക്കും
കോട്ടയം മെഡിക്കൽ കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അക്കാഡമിക് പരിപാടികളിൽ മുഖ്യമായ ഒന്നാണ് ഈ ദേശീയ സെമിനാർ എന്ന് സംഘാടകരായ ഡോ വർഗ്ഗീസ് പുന്നൂസ്, ഡോ ബോബി തോമസ് കോക്കാട്, ഡോ ഗംഗകൈമൾ, ഡോ പി എം ജയ്മോൻ, ഡോ കെ എൻ കൃഷ്ണകുമാർ, ഡോ ജോയ്സ് ജിയോ, ഡോ ഡെറിക് ജോൺസൺ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.