കോഴിക്കോട്: മലയാളികളുടെ ചിരകാല സ്വപ്നമായ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ആറ് വരിയാക്കി വികസിപ്പിക്കുന്നത് 2025 ഓടെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി.
ലോകവും രാജ്യവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പിണറായി മന്ത്രിസഭയ്ക്ക് കഴിഞ്ഞു. പരിമിതികള്‍ക്കിടയിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഭരണവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. പ്രതിസന്ധി കാലത്ത് മാതൃകയാക്കാവുന്ന ഭരണമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.അഞ്ചുവര്‍ഷംകൊണ്ട് 100 പാലം ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരു മാസം മുൻപ് തന്നെ 50 പാലങ്ങളുടെ പണി പൂര്‍ത്തിയായി കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും ഏറ്റവും മികച്ച മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല വികസന കുതിപ്പിലാണ്. മഹാമാരികള്‍ ഓരോന്ന് വന്നപ്പോഴും ആരോഗ്യ മേഖലയ്ക്ക് പ്രതിരോധിക്കാനായി. ദാരിദ്ര നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ അതിദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇടപെടുകയാണെന്നും മന്ത്രി പറഞ്ഞു.