കോട്ടയം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരായി 2022 ഫെബ്രുവരി 23, 24 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് കോട്ടയം ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു.
കോട്ടയം ഐഎംഎ ഹാളിൽ ചേർന്ന
ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി ഡോ.കെ.കെ.ഷാജി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് സാജുമോൻ കെ.ടി.അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജോൺസൺ മാത്യു (പാമ്പാടി)ജെ. ഡോമി (സിവിൽ സ്റ്റേഷൻ ) മാത്യു കെ ഡാനിയേൽ ( വൈക്കം) സുനിത എൻ (ചങ്ങനാശ്ശേരി ) ഡോ.ആർ.പി രഞ്ജിൻ (ഏറ്റുമാനൂർ ) ,സുഭാഷ് ചന്ദ് (കാഞ്ഞിരപ്പള്ളി ) സി ആർ പ്രസാദ് ( പാലാ )രാകേഷ് കെ ആർ (കോട്ടയം ടൗൺ ) എന്നിവർ പങ്കെടുത്തു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം. മുഹമ്മദ് ഷരീഫ് ,കെ. പ്രവീൺ ,ജില്ലാ ട്രഷറർ ഇ എൻസതീഷ് കുമാർ എന്നിവർ സംസാരിച്ചു.