കോട്ടയം: നാട്ടകത്തും മാന്നാനത്തും തക്കാളിപ്പനി പടർന്നു പിടിക്കുന്നു. ഈ സ്ഥലങ്ങളിൽ ഇതുവരെ രണ്ട് അങ്കനവാടികളിലെ 16 കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ ആകെ ജാഗ്രതാ നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ കുടുംബങ്ങളും ആശങ്കയിലാണ്. തക്കാളിപ്പനി പടർന്നു പിടിക്കുന്നതാണ് ഇപ്പോൾ ആശങ്കയായിരിക്കുന്നത്.
നാട്ടകത്ത് 12 കുട്ടികൾക്കാണ് ഇപ്പോൾ രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരു കുട്ടി അംഗൻവാടിയിൽ പോലും പോകാത്ത കുട്ടിയാണ്. ഈ സാഹചര്യത്തിൽ കുട്ടികൾക്കിടയിൽ രോഗം പടരുന്നത് ആശങ്ക കടുപ്പിക്കുന്നുണ്ട്. മാന്നാനത്ത് നാലു കുട്ടികൾക്കാണ് ഇപ്പോൾ തക്കാളിപ്പനി പടർന്നിരിക്കുന്നത്. ഇന്നലെ ഒരാൾക്ക് കൂടി മാന്നാനം ഭാഗത്ത് തക്കാളിപ്പനി സ്്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാന്നാനത്തും പരിസരപ്രദേശത്തും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണവിധേയമാകുമെന്നും എത്രയും വോഗം രോഗബാധ നിയന്ത്രിക്കാൻ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.