നയൻതാരയ്ക്കു പിന്നാലെ മഞ്ജുവാര്യരും പ്രഭുദേവയ്‌ക്കൊപ്പം..! മഞ്ജുവിനെ നൃത്തം പഠിപ്പിച്ച് പ്രഭുദേവ; ആയിഷയ്ക്കായി മഞ്ജുവിന്റെ തകർപ്പൻ ഡാൻസ് വരുന്നു

കൊച്ചി: മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ഇൻഡോ- അറബിക് ചിത്രത്തിന്റെ സോംങ് ടീസർ റീലീസ് ചെയ്തു. മഞ്ജു വാര്യരുടെ ജന്മദിനത്തിൽ റിലീസ് ചെയ്ത ഈ ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്ന് അഹി അജയൻ ആലപിച്ച ‘കണ്ണിലെ കണ്ണിലെ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒഫീഷ്യൽ ടീസറാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്.

Advertisements

അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങൾ കൊണ്ട് സമ്ബന്നമാണ്. അതിൽ രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാൽ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങൾ ഉടൻ സരിഗമയിലൂടെ റിലീസ് ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചു.

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ‘ആയിഷ’, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മഞ്ജു വാര്യർക്കു പുറമെ ‘ക്ലാസ്സ്മേറ്റ്സ് ‘ ഫെയിം രാധിക, സജ്‌ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

Hot Topics

Related Articles