കോട്ടയം: ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഈ വരുന്ന ശനിയാഴ്ച 25 തീയതി എൻസിസിയുടെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള -ലക്ഷദ്വീപ് ഡയറക്ടറെറ്റിലെ എൻ സി സി കേഡറ്റുകൾക്ക് പങ്കെടുക്കാനായി ‘ADVAYA 2K23’ എൻസിസി ഫെസ്റ്റ് നടന്നു . കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് പി വിജയന്റെയും ലെഫ്റ്റനന്റ് അഭിജിത്ത് കുമാറിന്റെയും നേതൃത്വത്തിൽ കോളേജ് എൻസിസി യൂണിറ്റ് നടന്ന ഈ പ്രോഗ്രാമിൽ കോളേജ് ചെയർമാൻ ഡോ.ബിജു വർഗീസ് അധ്യക്ഷത വഹിച്ചു, പ്രൗഢഗംഭീരമായ ഈ ചടങ്ങ് കോട്ടയം ഐ ഐ ഐ ടി ഡയറക്ടർ ഡോ. രാജീവ്. വി. ധരാസ്കർ ഉദ്ഘാടനം ചെയ്തു. കൂടാതെ എൻ.സി.സി ഡയറക്ടറേറ്റ് എഡിജി. ജെ എസ് മംഗത്ത് വി എസ് എം എൻ.സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം, വി എസ് എസ് സി ശാസ്ത്രജ്ഞ പ്രിയ.സി. കുര്യൻ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായി. പ്രതിരോധ ശാസ്ത്ര സാങ്കേതിക മേഖലയിൽ മികച്ച അറിവുകൾ പ്രദാനം ചെയ്തുകൊണ്ട് കര നാവിക വ്യോമസേന വിഭാഗങ്ങളുടെയും, മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗം , എൻ എ ടി പി എ സി ,എന്നീ വിഭാഗങ്ങളുടെ എക്സിബിഷനും ഡെമോൻസ്റ്റേഷനും നടന്നു. ഈ ചടങ്ങിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു.