കോട്ടയം : സപ്ലൈക്കോയിലെ അവശ്യസാധനങ്ങളുടെ വിലവർദ്ധിപ്പിച്ച പിണറായി സർക്കാരിന്റെ നെറികേടിനെതിരെ കോട്ടയത്ത് എൻഡിഎ പ്രതിഷേധം നടത്തി. ഇന്ന് രാവിലെ 10.00 മണി മുതൽ എൻഡിഎ കോട്ടയം മണ്ഡലം കമ്മറ്റി കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ കിലോയ്ക്ക് 29 രൂപ നിരക്കിൽ ഭാരത് അരി വിതരണം ചെയ്യുമ്പോൾ പിണറായി സർക്കാർ പാവപ്പെട്ടവർക്ക് കേരളത്തിലെ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ആവശ്യ സാധാനങ്ങളുടെ സബ്സിഡി പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പാവപ്പെട്ടവരുടെ നെഞ്ചത്തിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് പിണറായി പിന്തിരിഞ്ഞില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ച ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ അഭിപ്രായപ്പെട്ടു.
ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി. എൻ സുഭാഷ്, , ജില്ലാ വൈസ് പ്രസിഡന്റ് റീബ വർക്കി മണ്ഡലം ജനറൽ സെക്രട്ടറി സി.കെ സുമേഷ്, വൈസ് പ്രസിഡന്റ് ജതീഷ് കോടപ്പള്ളി മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് വിനു ആർ മോഹൻ എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിദ്യാ സുദീപ്, ബിജെപി ജില്ലാ കമ്മറ്റി അംഗങ്ങളായ കുസുമാലയം ബാലകൃഷ്ണൻ, വി.പി മുകേഷ്, അനിൽകുമാർ എം. എൻ, മണ്ഡലം ഭാരവാഹികളായ കെ ശങ്കരൻ, ബിജു പാറയ്ക്കൻ, എബി മണക്കാട്ട്, ശ്രീനിവാസൻ, ശ്രീകുമാർ എം.കെ, ശ്രീകല അശോക്, പ്രവീൺ കുമാർ കെ, ഷാജി തൈച്ചിറ, അക്ഷയ് കുമാർ വി.വി, അനിൽ വടക്കത്തുശ്ശേരി, സനു , കെ.എസ് ധനപാലൻ, ഹരിക്കുട്ടൻ പി. എസ്, രാജീവ് വി.എസ്, അനിഷ് ഇല്ലിക്കളം എന്നിവർ നേതൃത്വം നൽകി.